>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Tuesday 1 July 2014

Saturday 8 February 2014

2013 - 2014 ലെ ഫീല്‍ഡ്‌ ട്രിപ്പ്‌ സംഘടിപ്പിച്ചു




Monday 28 May 2012

ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?
ഒന്നാം ക്ലാസ്സില്‍ ഒരു തരം അവഗണനയുടെ മണം , അല്ലെങ്കില്‍ കുട്ടികളുടെ വായനയെ കുറച്ചു കാണല്‍ , അതുമല്ലെങ്കില്‍ സമയമായില്ലെന്നൊരു തെറ്റിദ്ധാരണ..
മറ്റു ക്ലാസുകളില്‍ വായനമൂല .രണ്ടിലും ഒന്നിലും കാര്യമായി ഒന്നുമില്ല.
കൊച്ചു കുട്ടികള്‍ക്ക് പറ്റിയ വായനാ സാമഗ്രികള്‍ കണ്ടെത്തി നല്‍കാന്‍ അധ്യാപകര്‍ മുതിരണം. അച്ചടിച്ച പുസ്തകങ്ങള്‍ ആണ് വായനാ സാമഗ്രികള്‍ എന്നൊരു വിശ്വാസം നില നില്ക്കുന്നുണ്ടോ. എങ്കില്‍ അത് പൊളിക്കണം.

ഇതാണ് കുരുന്നു വായനക്കാര്‍ക്ക് വേണ്ടി ചെയ്യേണ്ടത്.
  • നല്ല നല്ല കൊച്ചു കഥകള്‍ കണ്ടെത്തുക. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്നവ,
  • കൊച്ചു കൊച്ചു വാക്യങ്ങള്‍
  • മനോചിത്രം രൂപീകരിക്കാന്‍ കഴിയുന്നവ
  • അതില്‍ അവര്‍ക്ക് താല്പര്യം ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഘടകം വേണം
  • ഭാവന കണക്കിലെടുക്കണം
  • ഓര്‍ത്തു വെക്കാന്‍ മനസ്സില്‍ തട്ടുന്ന ഒരു തുണ്ട് സംഭവം ഉള്ളവ
  • അവ ഒരു ചാര്‍ട് പേപ്പറില്‍ എഴുതി ക്രയോന്‍സ് ഉപയോഗിച്ചു ചിത്രവും നിറവും നല്‍കിയാല്‍ മതി
  • പേജിന്റെ വലിപ്പം അധികമാകരുത്‌.     
കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ മുഷിയാനും കീറാനും സാധ്യതയുണ്ട്. അത് പരിഹരിക്കണം.ക്ലാസില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെയും കഥകള്‍ രൂപീകരിക്കാം.ബിഗ്‌ ബുക്കുകള്‍ ആയി ഇവയ്ക്കു മാറാനും കഴിയും.( വലിയ താളില്‍ എഴുതണം)

Saturday 26 May 2012

                                           ഉല്ലാസയാത്ര
                         (  കുട്ടികളുമൊത്ത് പാടി  രസിക്കാന്‍ )

ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ ഒരു കുഞ്ഞാറ്റക്കിളിയെ ഞഞങ്ങള്‍ കണ്ടു
രണ്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
രണ്ട്‌ ചെഞ്ചുള്ളി ,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
മുന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി ,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
നാലാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി ,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
അഞ്ചാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി ,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
ആറാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ആറു താറാവ്‌ ,അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,
രണ്ട്‌ ചെഞ്ചുള്ളി , ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
ഏഴാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഏഴ് ഏത്തയ്ക്കാ , ആറു താറാവ്‌ അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,
മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി , ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
എട്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
എട്ടു മുത്തങ്ങാ ഏഴ് ഏത്തയ്ക്കാ ,ആറു താറാവ്‌ അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,
മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി , ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
ഒന്‍പതാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഒന്‍പത് ചെമ്പഴുക്ക, എട്ടു മുത്തങ്ങാ ഏഴ് ഏത്തയ്ക്കാ ,ആറു താറാവ്‌
അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി ,
 ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
പത്താം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
പത്തു മത്തങ്ങാ , ഒന്‍പത് ചെമ്പഴുക്ക, എട്ടു മുത്തങ്ങാ ,ഏഴ് ഏത്തയ്ക്കാ ,
ആറു താറാവ്‌ അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,
രണ്ട്‌ ചെഞ്ചുള്ളി ,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.